മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ ഗ​വ​ർ​ണ​റു​ടെ ഇ​ട​നി​ല ആ​വ​ശ്യ​മി​ല്ലെ​ന്നു എം ടി രമേശ്‌

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം രം​ഗ​ത്ത്. ബി​ജെ​പി​യു​ടെ പ​രാ​തി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റാ​നു​ള്ള ഇ​ട​നി​ല​ക്കാ​രാ​നാ​യി ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ലു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ​ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​യി​രു​ന്നു എം.​ടി.​ര​മേ​ശി​ന്റെ വി​മ​ർ​ശ​നം.

എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവർണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി പരാതി നൽകിയത്. ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്. അത് ചെയ്യാൻ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല.

Top