കൊല്‍ക്കത്ത: കുടിശ്ശികയായ കേന്ദ്ര വിഹിതം തരണമമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പദയാത്ര. ബംഗാളിലെ ചോപ്രയില്‍ ഒന്നരകിലോമീറ്റര്‍ നീളുന്ന പദയാത്രയാണ് മമത നടത്തിയത്. ഏഴ് ദിവസത്തിനുള്ളില്‍ കുടിശ്ശികയായ വിഹിതം തന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്നാണ് മമതയുടെ പ്രഖ്യാപനം .
18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ദില്ലിയില്‍ എത്തി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.