മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; കേന്ദ്ര സെക്രട്ടറിമാർക്ക് വൈകീട്ട് പിണറായിയുടെ വിരുന്ന്

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കേരള ഹൗസിൽ ഇന്നു വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കും.

നീതി ആയോഗ് വൈസ് ചെയർമാൻ ഉൾപ്പെടെ 49 കേന്ദ്ര സെക്രട്ടറിമാരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചിട്ടുള്ളത്. വിരുന്നിൽ സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയിയും പങ്കെടുക്കും. നാളെയും മറ്റന്നാളും ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയത്.

Top