ബിഹാർ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് നിലനിർത്തി മുഖ്യമന്ത്രി നിതീഷ് കുമാർ

ബിഹാർ മന്ത്രിസഭാ വകുപ്പു വിഭജനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ആഭ്യന്തര വകുപ്പു നിലനിർത്തി. ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരിൽ സമ്രാട്ട് ചൗധരിക്കു ധനം, വാണിജ്യ–നികുതി തുടങ്ങിയ വകുപ്പുകളും വിജയ് കുമാർ സിൻഹയ്ക്ക് കൃഷി, റോഡ് നിർമാണം തുടങ്ങിയ വകുപ്പുകളും ലഭിച്ചു. ബിജെപിയുടെ മൂന്നാമത്തെ മന്ത്രി പ്രേം കുമാറിനു ടൂറിസം, വനം തുടങ്ങിയ വകുപ്പുകളാണ് നൽകിയത്.

ജെഡിയു മന്ത്രിമാരിൽ വിജയ് കുമാർ ചൗധരിക്ക് വിദ്യാഭ്യാസം, ഗതാഗതം, വിജേന്ദ്ര പ്രസാദ് യാദവിനു ഊർജം, ഗ്രാമവികസനം, ശ്രവൺ കുമാറിനു ഗ്രാമവികസനം, സാമൂഹിക ക്ഷേമം എന്നിങ്ങനെയാണ് വകുപ്പു വിഭജനം.

ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ മന്ത്രി സന്തോഷ് സുമനു പട്ടികജാതി, പട്ടിക വർഗ ക്ഷേമ വകുപ്പു ലഭിച്ചു. സ്വതന്ത്രനായ സുമിത് കുമാർ സിങിനു ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പാണ്. മന്ത്രിസഭാ വികസനം സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ ഘടകകക്ഷി നേതാക്കളുമായി ചർച്ച തുടരുന്നു.

Top