Chief minister on development issues

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുമായി വരുന്നവരെ മാറ്റി നിര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വൈദ്യുതി ലൈന്‍ വലിക്കുമ്പോള്‍ മരങ്ങള്‍ പോകുമെന്ന് പറഞ്ഞ് ചിലര്‍ എതിര്‍ക്കുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ എതിര്‍ക്കുന്നവരുണ്ട്. ഇതുവരെ എതിര്‍പ്പിന് മുമ്പില്‍ വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇനി അതുണ്ടാവില്ലെന്നും പിണറായി പറഞ്ഞു.

ജലവൈദ്യുത പദ്ധതികള്‍ ആവശ്യമാണങ്കിലും നിലവിലെ സാഹചര്യത്തില്‍ വന്‍കിട പദ്ധതികള്‍ അപ്രായോഗികമാണന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന അരാഷ്ട്രീയമാണെന്നും. പരിസ്ഥിതിയെ അവഗണിച്ച് ഒരു സര്‍ക്കാറിനും മുന്നോട്ട് പോവാനാവില്ലെന്നും സുധീരന്‍ പറഞ്ഞ

Top