chief minister on drought

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ മഴക്കുള്ള സാധ്യതതേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതേക രാസക്കൂട്ട് ഉപയോഗിച്ച് മേഘം പൊടിച്ച് മഴ പെയ്യിക്കുന്ന ക്‌ളൌഡ് സീഡിംങ് പദ്ധതിയാണ് പരീക്ഷിക്കുന്നത്. എത്ര പണം ചിലവിട്ടാലും ജല വിതരണം ഉറപ്പാക്കും. വരള്‍ച്ചയെ തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിയറിയിക്കാന്‍ പ്രധാനമന്ത്രി സമയം നല്‍കിയില്ല. സമയം ചോദിച്ചപ്പോള്‍ കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. 20,21 തീയതികളിലാണ് സമയം ചോദിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top