ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ എം എല്‍ എ മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി.
നാളെ രാവിലെയാണ് മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21-ന് 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
അണ്ണാ ഡിഎംകെയിലെ ഇപിഎസ്-ഒപിഎസ് ലയനത്തിനു പിന്നാലെയായിരുന്നു ഈ സംഭവ വികാസങ്ങള്‍.