തിരുവനന്തപുരം: സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നവമാധ്യമങ്ങള്‍ ഉപയോഗിച്ച് സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ കൂടിവരുകുയാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും പോലീസും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. പലിശക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.