തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ ഗുണം കേരളത്തിനല്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാണെന്നും കെ.മുരളീധരന്‍ എംഎല്‍എ.
പെരുമാറ്റചട്ടം ലംഘിച്ചായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കേരളത്തിന് കിട്ടിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തത് അഴിമതിക്കു വഴിവെയ്ക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
ദുരിതാശ്വാസനിധിക്ക് പ്രത്യേകം അക്കൗണ്ട് ആരംഭിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ച ഇടുക്കിയില്‍ യാതൊരു തരത്തിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ ജനം പൊറുതിമുട്ടുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.