തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ ഇ മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മന്‍. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു മാമ്മന്‍ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് കെ ഇ മാമ്മന്റെ അന്ത്യം.
കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മന്‍. കൂടാതെ, ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.
1921 ജൂലായ് 31ന് കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്.