തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
മൂന്നുപേരും വയനാട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് രോഗബാധയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയ ലോറി ഡ്രൈവറുടെ അമ്മയും ഭാര്യയും ലോറിയുടെ ക്‌ളീനറുടെ മകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റിടങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളില്‍ ഉണ്ടായ വീഴ്ച്ചയാണിതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നിട്ടില്ല. ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന രോഗബാധിതരുടെ എണ്ണം 37 ആണ്. 21,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,034 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.