തിരുവനന്തപുരം: ഡല്‍ഹിയില്‍ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കത്തയച്ചു.
നഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്സിനു മാനസികമായ പിന്തുണ നല്‍കണം. അതിന് അവരെ നിര്‍ബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.