സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന്‌ മുഖ്യമന്ത്രി

pinarayi-vijayan

കൊച്ചി: കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയായ ‘യെസ് 2017’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ അവസരം കുറയുന്നതുകൊണ്ടാണ് എല്ലാവരും വിദേശത്തേക്ക് പോകുന്നതെന്നും, അതിനാല്‍ യുവാക്കള്‍ക്ക് കേരളത്തില്‍ അവസരം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍, കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൂടുന്നുണ്ടെന്നും, ചിലത് പാതി വഴിയില്‍ ഉപേക്ഷിക്കുന്നതായും കണ്ടുവരുന്നുണ്ടെന്നും, കൃത്യമായ മാര്‍ഗ നിര്‍ദേശത്തിന്റെയും ഫണ്ടിന്റെയും കുറവാണ് ഇതിന് കാരണംമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഇതെല്ലാം പരിഹരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യുവാക്കള്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം യെസ് 2017 ലൂടെ ലഭിക്കുന്നതാണ്, കേരളത്തിന്റെ വ്യവസായിക അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്, പുതിയ ആശയവുമായി വരുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ല, മുഖ്യമന്ത്രി പറഞ്ഞു.

1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഐടി, ടൂറിസം, വ്യവസായ സംരംഭങ്ങള്‍ക്ക് വളരുവാന്‍ 1,375 കോടി രൂപയും, ഐടി മേഖലയ്ക്ക് 549 കോടിയും, യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്ക് 70 കോടിയും മാറ്റിവച്ചിട്ടുണ്ട്.

Top