കോഴിക്കോട്: കള്ള് വ്യവസായത്തില്‍ അപചയം വന്നത് ചിലരുടെയൊക്കെ ലാഭക്കൊതിയെ തുടര്‍ന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ ദായകമായതിനെ അനാരോഗ്യമാക്കിയത് ആരാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യ വ്യവസായ രംഗത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് പ്രധാന വിഷയമായി കാണണമെന്നും പിണറായി പറഞ്ഞു.
കള്ള് എന്ന് പറഞ്ഞ് എന്തെങ്കിലും നല്‍കുന്നതിനെ അംഗീകരിക്കാനാകില്ല. കള്ള് ഷാപ്പ് എന്ന് ബോര്‍ഡ് വെച്ചിട്ട് ചാരായം വില്‍ക്കുന്നു. കള്ള് ഷാപ്പ് പറ്റാത്തിടത്ത് അത് വേണ്ടെന്ന് വെക്കണം. കള്ള് എന്ന് പറഞ്ഞ് വില്‍ക്കുന്നതിനെ അംഗീകരിക്കില്ല. വ്യാജ കള്ളിനെയും വ്യാജ തൊഴിലാളിയെയും സംരക്ഷിക്കില്ലെന്നും പിണറായി അറിയിച്ചു.
മദ്യശാലകള്‍ അടച്ചു പൂട്ടിയപ്പോള്‍ വ്യാജമദ്യവും, മയക്കുമരുന്ന് ഉപയോഗം കൂടി, സമൂഹത്തിന് ദോഷകരമല്ലാത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മദ്യം വേണ്ടവര്‍ മദ്യം കഴിക്കട്ടെ. എന്നാല്‍, ബോധവത്കരണം ഉയര്‍ത്തിക്കൊണ്ട് വരണം, അതിനായാണ് വിമുക്തി പദ്ധതി. പാവപ്പെട്ട തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെ ചിലര്‍ വിമര്‍ശിക്കുന്നു. കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതള്ളുമ്പോള്‍ ഇവര്‍ എതിര്‍ക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.