തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കാര്യങ്ങളില്‍ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂവെന്നും എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍കൊണ്ട് അതുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഫയല്‍ നീക്കം വേഗത്തിലായിയിട്ടുണ്ട്. ഒന്‍പത് മാസത്തിനിടെ 18000 ഫയലുകള്‍ സെക്രട്ടറിയേറ്റിലെത്തി അതില്‍ തീര്‍പ്പാക്കാനുള്ളത് 200 ഫയലുകള്‍ മാത്രമാണ്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഗൗരവ അഭിപ്രായ ഭിന്നതയില്ല. ഉദ്യോഗസ്ഥര്‍ക്ക് അവരുടേതായ പ്രവര്‍ത്തന സ്വാതന്ത്രം നല്‍കുമെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയനോട്ടീസിനു അനുമതി നിഷേധിച്ചു.
വി ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നത്.
മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണ് വിജിലന്‍സ്. ഏജന്റുമാരെവച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നുണ്ടെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും വി ഡി സതീശന്‍ ആരോപിച്ചു.