തിരുവനന്തപുരം: മന്ത്രി ജി സുധാകരന് കിഫ്ബിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വിഷയദാരിദ്ര്യമുള്ള പ്രതിപക്ഷത്തെ ഭയമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
അതേസമയം കിഫ്ബി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.
മന്ത്രി ജി സുധാകരന് തന്നെ മറുപടി പറഞ്ഞ സ്ഥിതിയ്ക്ക് അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ സംരക്ഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പിന്നാലെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വി.ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.