തെലങ്കാനയില്‍ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

ഹൈദരാബാദ്: കേരളം വ്യവസായ സൗഹൃദപരമല്ല എന്ന ആരോപണവുമായി സംസ്ഥാനത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് തെലങ്കാനയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്ന കിറ്റെക്‌സിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം. ഹൈദരാബാദില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം ഒരുങ്ങുന്നു.

ഇന്ന് വൈകിട്ട് നാല് മുപ്പതിന് ഹൈദരാബാദിലെ ഹോട്ടല്‍ ഹയാത്തില്‍വച്ച് 50ഓളം മേധാവികളുമായും വിവിധ നിക്ഷേപകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഫാര്‍മ, ബയോടെക്‌നോളജി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളാണ് പങ്കെടുക്കുന്നത്.

പ്രധാനമായും കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍, ക്രമസമാധാനം ഉള്‍പ്പടെയുള്ള അനുകൂല സാഹചര്യങ്ങള്‍, കേരളത്തിനെതിരെയുള്ള പ്രചാരങ്ങള്‍ എന്നിവയ്‌ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കും. കിറ്റെക്‌സ് തെലങ്കാനയിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്നതിനിടെയാണ് ഹൈദാബാദില്‍ വച്ചുതന്നെ മുഖ്യമന്ത്രി നിക്ഷേപക സംഗമം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

Top