കനത്ത മഴ : ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം

Pinaray vijayan

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ, ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്കാണ് ജാഗ്രതാനിര്‍ദേശം.

റവന്യൂമന്ത്രിയും ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോരതീരമേഖലയിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുലാവര്‍ഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത്.

Top