തിരുവനന്തപുരം : ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ശബരിമല മകരവിളക്ക് മഹോത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സന്നിധാനത്ത് മകരവിളക്ക് മുന്നോടിയായി 13, 14, 15 തീയതികളില്‍ ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും യോഗത്തില്‍ തീരുമാനമുണ്ടായി.