ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും

Pinarayi Vijayan ,America

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തില്‍ അറിയിച്ചത്. സംസ്ഥാനത്തൊട്ടാകെ പ്രളയം ബാധിച്ചതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ യാത്ര മാറ്റിവച്ചിരുന്നത്.

അതേസമയം മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.

സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുക. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പുറപ്പെടുക. ഓഗസ്റ്റ് പത്തൊമ്പതിന് പുറപ്പെട്ട് സെപ്റ്റംബര്‍ ആറിന് തിരിച്ചെത്താനായിരുന്നു ആദ്യതീരുമാനം. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

Top