ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ വിമത പക്ഷം പുതിയ സര്‍ക്കാരിനെ പിന്തുണക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെയാണ് പ്രധാനമന്ത്രിയുടെ താല്‍കാലിക ചുമതലയുള്ള ഫായിസ് അല്‍ സര്‍ജ് അധികാരമേറ്റെടുത്തത്. വിമതശല്യം രൂക്ഷമായ ലിബിയയില്‍ പുതിയ ഭരണസംവിധാനത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍.
2011ല്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയതിന് ശേഷം സുസ്ഥിരമായൊരു ഭരണസംവിധാനം ഇവിടെ നിലവില്‍ വന്നിരുന്നില്ല. തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. വ്യോമ, റോഡ് ഗതാഗതം സുരക്ഷിതമല്ലാത്തതിനാല്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ ബോട്ടിലെത്തിയാണ് പുതിയ സര്‍ക്കാര്‍ പ്രതിനിധികള്‍ അധികാരമേറ്റത്.