ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആം ആദ്മി പാര്‍ട്ടി നേതാക്കളും മര്‍ദിച്ചെന്ന് ആരോപണം ഉന്നയിച്ച ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനു സ്ഥലംമാറ്റം. ടെലിക്കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലേക്ക് അഡീഷണല്‍ സെക്രട്ടറിയായാണ് അന്‍ഷു പ്രകാശിനെ സ്ഥലംമാറ്റിയത്.
കഴിഞ്ഞ ഫെബ്രുവരി 19നു മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണ് അന്‍ഷു പ്രകാശ് ലഫ്.ഗവര്‍ണറോടു പരാതിപ്പെട്ടത്. പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയശേഷമുണ്ടായ വാക്കേറ്റതിനിടെ മര്‍ദിച്ചെന്നായിരുന്നു പരാതി.
അന്‍ഷു പ്രകാശിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേജ്രിവാള്‍, മനീഷ് സിസോദിയ, 11 എഎപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.