പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ്; തീരുമാനം മന്ത്രിസഭായോഗത്തിൽ

tom-jose

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് അധികാരമേല്‍ക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് പുതിയ നിയമനം നടക്കുന്നത്.

മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവില്‍ തൊഴില്‍-ജലവിഭവ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിയാണ് ടോം ജോസ്. കൂടാതെ മിനി ആന്റണി സഹകരണ വകുപ്പ് സെക്രട്ടറിയാകും.

Top