ന്യൂഡല്‍ഹി: ചിക്കുന്‍ഗുനിയ ബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ചിക്കുന്‍ഗുനിയ ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. ബുധനാഴ്ച സ്യകാര്യ ആശുപത്രികളിലായി അഞ്ച് പേര്‍ ചിക്കുന്‍ഗുനിയ ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടെങ്കിലും ഇതു സ്ഥിരീകരിച്ചിട്ടില്ല.
രോഗം ബാധിച്ച് മരിച്ചവരില്‍ ഏറിയ പങ്കും എണ്‍പതോ അതില്‍ അധികം പ്രായമോ ഉള്ളവരാണ്. അപ്പോളോ ആശുപത്രിയില്‍മാത്രം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അഞ്ചു പേരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.