ലണ്ടന്‍: 2003ലെ ഇറാഖ് ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍.
തന്റെ കാലത്തെടുത്ത ഏറ്റവും വേദനയേറിയ തീരുമാനമായിരുന്നു ഇറാഖ് ആക്രമണം. സദ്ദാം ഹുസൈന്‍ ഗള്‍ഫ് മേഖലയിലെ സമാധാനം നശിപ്പിച്ചയാളാണ്. 1981ല്‍ അണു ബോംബുണ്ടാക്കാനുള്ള സദ്ദാമിന്റെ ശ്രമം ഇസ്രയേലിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന്പരാജയപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തില്‍ ഇറാഖ് രാസായുധം ഉപയോഗിച്ചിരുന്നെന്നും കുവൈറ്റിനെ ആക്രമിച്ച സദ്ദാം ഇറാഖികളെപ്പോലും കൊന്നയാളാണെന്നും ബ്ലയര്‍ പറഞ്ഞു.
ഇറാഖ് അധിനിവേശത്തെ കുറിച്ച് അന്വേഷിച്ച ജോണ്‍ ഷില്‍ കോട്ട് ടോ കമീഷന്‍ ബ്ലെയറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ടതിന് പിന്നലെയാണ് ബ്ലെയറിന്റെ പ്രസ്താവന. അതിനിടെ ബ്ലെയറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഷില്‍കോട്ട് റിപ്പോര്‍ട്ടിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.