കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി പരിഗണിച്ചു. എത്ര ദിവസത്തെ കസ്റ്റഡി എന്ന കാര്യം ഉച്ചകഴിഞ്ഞാകും കോടതി വ്യക്തമാക്കുക. ഏഴ് ദിവസമാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി.
ദൂരവും സമയവും സംബന്ധിച്ച പൊലീസ് വാദം യോജിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിക്കാന്‍ ഏഴ് ദിവസം എന്തിന്? പ്രതികളുടെ സാന്നിധ്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് എടുക്കാന്‍ എന്നാണ് വാദം. എന്നാല്‍ തമിഴ്‌നാട്ടിലെത്തിക്കാന്‍ ഇത്രയും ദിവസം എന്തിനെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. അഡ്വ. അജി മാത്യു പണിക്കരാണ് അനിതയുടെയും അനുപമയുടെയും അഭിഭാഷക. അഡ്വ. സുഗുണനാണ് പത്മകുമാറിന്റെ അഭിഭാഷകന്‍.