ചെന്നൈ കുട്ടികളെ വിറ്റതുമായി ബന്ധപ്പെട്ടു 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ആകെ ഒന്‍പത് പേര്‍ ഇതു വരെ അറസ്റ്റിലായിട്ടുണ്ട്.
രാശിപുരമുള്‍പ്പെടെ കുട്ടി വില്‍പന റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ മേഖലകളിലെയും രണ്ടു വര്‍ഷത്തിനിടെയുള്ള മുഴുവന്‍ ജനന സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പരിശോധിച്ചു വരികയാണ്. ഇതു പൂര്‍ത്തിയായാല്‍ എത്ര കുട്ടികളെ വിറ്റുവെന്ന കൃത്യമായ വിവരം ലഭിക്കുമെന്നാണു പൊലിസ് പ്രതീക്ഷിക്കുന്നത്.
അമുദ എന്ന സ്ത്രീയും ഭര്‍ത്താവ് രവി ചന്ദ്രന്‍, കൊള്ളില സര്‍ക്കാര്‍ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ മുരുകേശന്‍ എന്നിവരാണു സംഘത്തിലെ പ്രധാന കണ്ണികളെന്നാണു നിഗമനം. അറസ്റ്റിലായ മറ്റുള്ളവര്‍ ദമ്പതികളെ ഇവര്‍ക്കു പരിചയപ്പെടുത്തിയവരാണ്.