തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച കേസില്‍ പിടിയിലായ അരുണ്‍ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് നാല് കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇയാള്‍ക്കെതിരെ രണ്ടു കേസുകളുണ്ട്.
കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് അരുണ്‍. 2008ലെ വിജയരാഘവല്‍ കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. കൂടാതെ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനു ഇയാള്‍ക്കെതിരെ കേസുണ്ട്.