പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പന്‍ ദമ്പതിമാരുടെ 10 മാസം പ്രായമായ അസന്യ എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. കുട്ടി ഹൃദ്രോഗിയായിരുന്നു. ഇതിനുള്ള ചികിത്സ കഴിഞ്ഞ കുറച്ച് കാലങ്ങളായി നല്‍കിവരികയായിരുന്നു.
ഇന്ന് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ശിശുമരണമാണ് ഇത്. മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഒ
രാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടര്‍ന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി.