പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂരില്‍ അഞ്ചു മാസം പ്രായമുള്ള കുഞ്ഞാണ് മരണത്തിനു കീഴടങ്ങിയത്.
കടമ്പാറ ഈരില്‍ വീരമ്മ–ശെല്‍വന്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. മുലപ്പാല്‍ മൂര്‍ധാവില്‍ കയറിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.