അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന്

infant_death

കൊച്ചി: കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ ഉടനെ നടത്താന്‍ സാധിക്കില്ല. ഹൃദയ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം, കുഞ്ഞിനെ അമൃത ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, ജനങ്ങളും പൊലീസും സഹകരിച്ചെന്ന് പറഞ്ഞു.

കുട്ടിയുടെ ചികിത്സാചിലവ് സര്‍ക്കാരാണ് വഹിക്കുക. കുഞ്ഞിനെ ചികിത്സയ്ക്കായി മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ എത്തിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. പിന്നീടാണ് തീരുമാനം മാറ്റിയത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം രംഗത്തെത്തിയിരുന്നു. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്നായിരുന്നു ഇവര്‍ വാശിപിടിച്ചത്. എന്നാല്‍ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞത്. ഒടുവില്‍ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

Top