കോട്ടയത്ത് രണ്ടു വയസുകാരന്‍ വീട്ടുമുറ്റത്തെ നീന്തല്‍ക്കുളത്തില്‍ വീണു മുങ്ങിമരിച്ചു

കോട്ടയം: മാതാപിതാക്കളോടൊപ്പം സുഹൃത്തിന്റെ വീട്ടിലെത്തിയ രണ്ടു വയസുകാരന്‍ വീട്ടുമുറ്റത്തെ നീന്തല്‍ക്കുളത്തില്‍ വീണു മുങ്ങിമരിച്ചു. കറുകച്ചാല്‍ ചമ്പക്കര തൊമ്മച്ചേരി ബുധനാംകുഴികുന്നേല്‍ അനീഷ് ദേവസ്യായുടെ മകന്‍ ഡാനിയാണു മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ അനീഷും ഭാര്യ സൂസനും ഇവരുടെ കുടുംബ സുഹൃത്തായ കൂത്രപ്പള്ളി തറേപ്പടി വടക്കേടത്ത് ജിബു മാത്യുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു. വീടിന്റെ മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിന് പിന്നിലുള്ള നീന്തല്‍കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top