പാലക്കാട്: അട്ടപ്പാടിയില്‍ വായില്‍ ഗുരുതര പരിക്കേറ്റ് അവശനിലയിലായ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. വായില്‍ പരിക്കേറ്റതിനാല്‍ കൊമ്പന് ദിവസങ്ങളായി ഭക്ഷണമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്താണ് കുട്ടിക്കൊമ്പനെ അവശനിലയില്‍ ആദ്യം കണ്ടെത്തിയത്. വായ പുഴുവരിച്ച നിലയിലായിരുന്ന ആന ആരെയും അടുപ്പിക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അഞ്ച് വയസുള്ള കുട്ടിക്കൊമ്പന് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്നതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.