child fell out from private bus

ഇടുക്കി: അടിമാലിക്ക് സമീപം ഇരുനൂറേക്കര്‍ വള്ളപ്പടിയില്‍ സ്വകാര്യ ബസില്‍ നിന്നും ബന്ധുവിനൊപ്പം പുറത്തിറങ്ങുന്നതിനിടെ ഒരു വയസുകാരന്‍ റോഡിലേക്ക് തെറിച്ചുവീണു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ ഒരുവയസുകാരന്‍ മകന്‍ ഉബേഷിന്റെ കൈയൊടിഞ്ഞു. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ബസില്‍ നിന്നും ദമ്പതികളുടെ ബന്ധു മുന്നയ്‌ക്കൊപ്പം കുട്ടി ഇറങ്ങുകയായിരുന്നു.

ഇതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. അടിമാലി-നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുട്ടി താഴെ വീണത്. കുട്ടിയുടെ മാതാപിതാക്കളും ബസിലുണ്ടായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ അടിമാലിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Top