child rape at kakanad daycare

CHILD-RAPE

കൊച്ചി: കാക്കനാട് സാം കിഡ്‌സ് ഡേ കെയറില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 62 വയസ്സുകാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രശേഖരനാണ് അറസ്റ്റിലായത്.

ഡേ കെയറിനുള്ളില്‍ തന്നെ കുട്ടികള്‍ ഒളിച്ചു കളിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ മോശമായി പെരുമാറിയത്. കളിക്കുന്നതിനിടെ കുട്ടി ഒറ്റപ്പെട്ടു പോവുകയായിരുന്നു.

ഈ സമയം ചന്ദ്രശേഖരന്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കാക്കനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top