തിരുവനന്തപുരം: കൈക്കുഞ്ഞുള്ള വനിതാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രംഗത്ത്.
ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഏപ്രില്‍ 23-ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം മാര്‍ച്ച് 23-നാണ്