കാബുള്‍: അഫ്ഗാനിസ്ഥിനില്‍ ചാവേര്‍ സ്ഫോടനത്തില്‍ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കല്യാണ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായിഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
പാചിര്‍-ഔ-ഗം ജില്ലയിലാണ് സംഭവം. പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ കമാന്‍ഡറായ മാലിക് നൂറിനെ ലക്ഷ്യം വെച്ചുള്ളതാണ് സ്ഫോടനമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മാലിക് നൂറിന്റെ രണ്ട് മക്കളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കൗമാരക്കാരനാണ് സ്ഫോടനം നടത്തിയ ചാവേര്‍.
താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ചരിത്രപരമായ സമാധാന ഉടമ്പടി നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഫോടനം നടന്നിരിക്കുന്നത്. അതേസമയം താലിബാന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരസിച്ചു.