പറവൂരില്‍ വീട്ടുതടങ്കലിലായിരുന്ന കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതിയുടെ നിര്‍ദേശം

കൊച്ചി: വടക്കന്‍ പറവൂരില്‍ പത്ത് വര്‍ഷമായി രക്ഷിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെ സ്‌കൂളിലേക്കയക്കും. മൂന്ന് കുട്ടികളെയും സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു. കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. കുട്ടികള്‍ക്കും അമ്മയ്ക്കും കൗണ്‍സിലിങ് നല്‍കുമെന്നും അമ്മയും കുട്ടികളും ചൈല്‍ഡ് ഹോമില്‍ തുടരുമെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്പതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.

Top