തമിഴ്‌നാട്ടില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

Baby

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തു. തിരുവനന്തപുരം പൂന്തുറ സ്വദേശിയുടെ പക്കല്‍ നിന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. നിയമപ്രകാരമല്ലാത്ത ദത്തെടുക്കലായതിനാലാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുത്തത്. വില്‍പ്പനയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റാണെന്നും ഇടനിലക്കാരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും സമിതി അറിയിച്ചു.

Top