അമൃത ആശുപത്രിയിലെത്തിലെത്തിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി

K.K-SHYLAJA

കൊച്ചി : ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തും അമൃതാ ആശുപത്രിയിലെത്തിലെത്തിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ചികിത്സയില്‍ തുടരുന്ന കുഞ്ഞിനെക്കാണാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരോടൊപ്പമാണ് മന്ത്രിയെത്തിയത്. കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടന്നും 10 ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നും മന്ത്രി പറഞ്ഞു.

ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ ഈ മാസം 17 നാണ് ഗുരുതരമായ ഹൃദ് രോഗത്തെ തുടര്‍ന്ന് അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് മാര്‍ഗം തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിലെത്തിക്കാനിരുന്ന കുട്ടിക്ക് സര്‍ക്കാരിടപ്പെട്ടാണ് കൊച്ചിയില്‍ ചികിത്സ ലഭ്യമാക്കിയത്.

Top