മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട് 3,00000 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും ഇത്തരം അസുഖം കൂടുതലും കാണുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
സ്വകാര്യ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ട് പ്രകാരം പൂനെയില്‍ 60,718, മുംബൈയില്‍ 45,202, ചന്ദ്രപൂരില്‍ 21,233 പേര്‍ എന്നിങ്ങനെയാണ്. ഇതില്‍ മുംബൈയില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ചികിത്സ തേടിയത് 6,336 കുട്ടികളാണ്. 2016-മാര്‍ച്ച് മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് 16,199 കുട്ടികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം 2015-2016 വരെയുള്ള സമയത്ത് 17,222 കേസുകളാണ് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജീവിത രീതിയിലുള്ള മാറ്റങ്ങളും, ന്യൂട്രീഷന്റെ അഭാവവും,അന്തരീക്ഷ മലിനീകരണവുമാണ് പ്രധാനമായും ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കാന്‍ ഇടയായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുപോലെ തന്നെ അസുഖം ബാധിക്കുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കാത്തതും വലിയൊരു പ്രശ്‌നമായി ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു.
2013-ല്‍ സംസ്ഥാനത്ത് 2,95,566 പേരാണ് ശ്വാസ കോശ സംബന്ധമായ അസുഖവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൂന്നു വര്‍ഷത്തിനിടെ വളരെയധികം വര്‍ധനവാണ് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. 2013-2014 ല്‍ (55,303), 2014-2015(77,152)2015-2016-ല്‍ (76,454). അതേസമയം, 2016-ല്‍ എത്തിയപ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടെന്നും അധികൃതര്‍ പറയുന്നു.
കുട്ടികളുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ളത് മുംബൈ, പൂനെ നഗരങ്ങളിലാണ്. നഗരങ്ങളിലെ മലീനീകരണമാണ് കുട്ടികളിലെ ഇത്തരം അസുഖങ്ങള്‍ക്ക് കാരണമെന്ന് മുംബൈ ലോകമാന്യ തിലക് ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോക്ടര്‍ നീല്‍കാന്ത് ഔദ് പറഞ്ഞു.
അസുഖം നൂറം ശതമാനം മാറ്റാന്‍ സാധ്യമല്ലെന്നും കുറച്ച് കൊണ്ടുവരാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. അതുപൊലെ സമയസമയങ്ങളില്‍ അടുക്കേണ്ട കുത്തിവെപ്പുകളും മറ്റും കൃത്യമായി എടുക്കുക, അസുഖം ബാധിച്ച ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി. സൈ്വന്‍ ഫ്‌ളൂ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തായാല്‍ ഉടന്‍ ചികിത്സ നല്‍കാനും ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.