കുട്ടികള്‍ക്ക് രക്ഷയില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് . . അതിക്രമം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചതായി ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. 2017 ല്‍ മാത്രം 3,478 അതിക്രമങ്ങളാണ് കുട്ടികള്‍ക്ക് നേരെ ഉണ്ടായത്. കഴിഞ്ഞവര്‍ഷം 1,101 കുട്ടികളെ മാനഭംഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

179 തട്ടിക്കൊണ്ടുപോകല്‍ കേസുകളും 26 കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം 272 മാനഭംഗ കേസുകളും 41 തട്ടിക്കൊണ്ടു പോകല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ വര്‍ഷം മാര്‍ച്ച് വരെ 921 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്ക് നേരെ 2016 ല്‍ 2,881 അതിക്രമങ്ങളുണ്ടായി. 2008 ല്‍ 549 ആയിരുന്നു. സ്ത്രീകള്‍ക്കെതിരെ 2016 ല്‍ 15,114 അതിക്രമങ്ങള്‍ നടന്നു. കഴിഞ്ഞവര്‍ഷം അത് 14,254 ആയി കുറഞ്ഞു. എന്നാല്‍, കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ 1,324 ആയിരുന്ന സ്ഥാനത്ത് നിന്ന് 2013 ല്‍ 1,877 ഉം, 2014 ല്‍ 2,391 ഉം ആയി ഉയര്‍ന്നു. 2015 ല്‍ 2,384. ശൈശവ വിവാഹവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2016 ല്‍ കുട്ടികള്‍ക്ക് നേരെയുണ്ടായിട്ടുള്ള അതിക്രമം ചുവടെ:
കൊലപാതകം 33, മാനഭംഗം 958, തട്ടിക്കൊണ്ടുപോകല്‍ 154, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍ മൂന്ന്,ഉപേക്ഷിക്കല്‍ അഞ്ച്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍ക്കല്‍ മൂന്ന്, ശൈശവവിവാഹം എട്ട്, മറ്റ് അതിക്രമങ്ങള്‍ 1717
ആകെ 2881 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2017 ല്‍ കുട്ടികള്‍ക്ക് നേരെയുണ്ടായിട്ടുള്ള അതിക്രമം ചുവടെ:
കൊലപാതകം 26, മാനഭംഗം 1101, തട്ടിക്കൊണ്ടുപോകല്‍ 179, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍ ആറ്, ഉപേക്ഷിക്കല്‍ അഞ്ച്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍ക്കല്‍ രണ്ട്, വ്യഭിചാരത്തിനായി പെണ്‍കുട്ടികളെ വില്‍ക്കല്‍ ഒന്ന്ശൈശവവിവാഹം 17,മറ്റ് അതിക്രമങ്ങള്‍ 2141,ആകെ 3478 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2018 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് കുട്ടികള്‍ക്ക് നേരെയുണ്ടായിട്ടുള്ള അതിക്രമം ചുവടെ:
കൊലപാതകം രണ്ട്, മാനഭംഗം 272, തട്ടിക്കൊണ്ടുപോകല്‍ 41, ആത്മഹത്യക്ക് പ്രേരിപ്പിക്കല്‍ മൂന്ന്, ഉപേക്ഷിക്കല്‍ ഒന്ന്, ശൈശവവിവാഹം ഏഴ്, മറ്റ് അതിക്രമങ്ങള്‍ 575.ആകെ 921 കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top