നവംബര്‍ 14ന് ശിശുദിനം ആചരിക്കുന്നത് ഡിസംബര്‍ 26ലേക്ക് മാറ്റണം; പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ജന്‍മദിനം ശിശുദിനമായി ആഘോഷിക്കന്നത് അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളെ മുഗളന്‍മാര്‍ കൊന്ന ദിവസം ശിശു ദിനമായി ആഘോഷിക്കണം എന്നാവശ്യപ്പെട്ട് മനോജ് തിവാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

1705ല്‍ സ്വന്തം മതത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിലാണ് ‘ചോട്ടേ സാഹിബ്സാദേ’ സൊരവര്‍ സിംഗിനെയും ഫത്തേ സിംഗിനെയും മുഗളന്‍മാര്‍ കൊന്നുകളഞ്ഞതെന്നും ഈ ദിവസമാണ് ശിശുദിനമായി കൊണ്ടാടേണ്ടത് എന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ തിവാരി ആവശ്യപ്പെട്ടു.

മുഗള്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പത്താമത്തെ സിഖ് ഗുരുവിന്റെ മക്കളായ സൊരവര്‍ സിംഗും (9) ഫത്തേ സിംഗും (6) പഞ്ചാബിലെ സിര്‍ഹിന്ദില്‍ വെച്ച് കൊല്ലപ്പെടുന്നത്. ഈ കുട്ടികള്‍ ‘ചോട്ടേ സാഹിബ്സാദേ’ എന്നാണ് സിഖ് മതത്തില്‍ അറിയപ്പെടുന്നത്.

Top