ശിശുദിനാശംസകളുമായി ഗൂഗിള്‍ ഡൂഡില്‍. പൂന വിബ് ജിയോര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ 11കാരി അന്വിത പ്രശാന്തിന്റെ കരവിരുതാണ് ഡൂഡിലായി പ്രത്യക്ഷപ്പെട്ടത്. ഗൂഗിള്‍ രാജ്യവ്യാപകമായി നടത്തിയ തീം രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അന്‍വിതയുടെ കലാസൃഷ്ടി ഗൂഗിളിന്റെ ഹോം പേജില്‍ സ്ഥാനം പിടിച്ചത്.
പൂക്കളും കിളികളും വര്‍ണ ബലൂണുകളും നിറഞ്ഞ ഡൂഡില്‍ ഏവരുടെയും വര്‍ണാഭമായ കുട്ടിക്കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. 2009 മുതല്‍ വിശേഷാവസരങ്ങളില്‍ ഡൂഡില്‍ രചിക്കാനായി ഗൂഗിള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്.