സാന്റിയാഗോ: ചിലിയില്‍ നാവികസേനയിലെ സ്ത്രീ സഹപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ സേനാംഗങ്ങള്‍ക്കെതിരെ കേസ്.
കപ്പലിലെ വനിതാ നാവികരുടെ വിശ്രമ കേന്ദ്രത്തിലെ ദൃശ്യങ്ങളാണ് പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയത്.
ഇത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തില്‍ ഒമ്പത് സേനാംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഒരു വനിതാ സേനാംഗം വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹപ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമായത്.
ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരായ നടപടി മാതൃകാപരമായിരിക്കുമെന്നും ചിലി പ്രതിരോധമന്ത്രി ജോസ് അന്റോണിയോ ഗോംസ് പറഞ്ഞു.
സംഭവം നടന്നതാണെങ്കില്‍ അംഗീകരിക്കാനാകില്ലെന്ന് ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലെറ്റും പറഞ്ഞു.