ബെയ്ജിംങ്ങ്: ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശന ഉപാധികള്‍ മുന്നോട്ട് വെയ്ക്കുന്ന ചൈനയില്‍ മൂന്ന് കുട്ടി നയം ആവിഷ്‌കരിക്കും. ചൈന പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പില്‍ നിന്നാണ് ചൈന മൂന്ന് കുട്ടി നയം ആവിഷ്‌കരിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. 2019ലെ സ്റ്റാമ്പാണ് ചൈന ഇറക്കിയിരിക്കുന്നത്.പിഗ് സ്റ്റാമ്പ് എന്ന പേരിട്ടിരിക്കുന്ന 2019ലെ സ്റ്റാമ്പില്‍ രണ്ട് പന്നികളും,അവയുടെ മൂന്ന് കുട്ടികളും സന്തോഷത്തോടെ ഇരിക്കുന്നതാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇതാണ് മൂന്ന് കുട്ടി നയം എന്ന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.
2016ല്‍ രണ്ട് കുട്ടി നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ചൈന പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പില്‍ രണ്ട് കുട്ടിക്കുരങ്ങന്മാരുടെ ചിത്രമായിരുന്നു ആലേഖനം ചെയ്തിരുന്നത്.സ്റ്റാമ്പ് പുറത്തിറക്കിയതോടെ മൂന്ന് കുട്ടി നയം സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ സംശയം ഉടലെടുത്തിട്ടുണ്ട്.