തീവ്രവാദമല്ല , രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നത് ചൈനയും റഷ്യയും ; അമേരിക്ക

america

വാഷിംഗ്ടൺ : പുതിയ ദേശീയ പ്രതിരോധ നയം വ്യക്തമാക്കി അമേരിക്ക. അമേരിക്കൻ ഭരണകുടം ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന തീവ്രവാദത്തിന് എതിരേയുള്ള പോരാട്ടത്തില്‍ നിന്ന് വിത്യസ്തമായ നയമാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ചൈന,റഷ്യ എന്നി രാജ്യങ്ങളിൽ നിന്നുള്ള ഭീഷണിക്കാണ് തീവ്രവാദത്തേക്കാള്‍ പ്രധാന്യം എന്നാണ് യുഎസ് പറയുന്നത്. എന്നാല്‍ ഇത് അമേരിക്കയിലെ വോട്ടര്‍മാര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ വച്ചാണ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പുതിയ ദേശീയ പ്രതിരോധ നയം പുറത്തുവിട്ടത്. പക്ഷേ അമേരിക്ക തീവ്രവാദത്തിന് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ചൈനയും , റഷ്യയും അമേരിക്കയ്ക്ക് എതിരെ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയേക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയുടെ പ്രധാന ശത്രുക്കൾ റഷ്യയും ചൈനയുമാണ് . ഇവരുടെ ഭീഷണികൾക്കെതിരെ പോരാടുകയെന്നത് പ്രതിരോധ വകുപ്പിന്റെ ഏറ്റവും തന്ത്രപരമായ നീക്കമാണ്. ഉത്തരകൊറിയയും ഇറാനും അമേരിക്കയുടെ ശത്രുക്കളുടെ പട്ടികയില്‍ മുന്‍ഗണനയിലുണ്ടെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.

Top