ലാഹോര്‍:വിദേശ ‘ആക്രമണം’ ഉണ്ടായാല്‍ തങ്ങളുടെ പിന്തുണ പാക്കിസ്ഥാന് ആയിരിക്കുമെന്ന് ചൈന ഉറപ്പ് നല്‍കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുമായുള്ള കശ്മീര്‍ തര്‍ക്ക വിഷയത്തിലും പാക്കിസ്ഥാനൊപ്പമാണ് ചൈന. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നത നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ച്ചയിലാണ് ചൈന തങ്ങളുടെ നിലപാട് അറിയിച്ചതെന്ന് പാക് ദിനപത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറി തീവ്രവാദി ആക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ഒളിയമ്പെയ്തുള്ള ചൈനയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
‘എന്തെങ്കിലും (വിദേശ) ആക്രമണമുണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തിന്റെ പിന്തുണ പാക്കിസ്ഥാനാണ് ‘ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ലാഹോറിലെ ചൈനീസ് നയതന്ത്ര പ്രതിനിധി യു ബോറിന്‍ പറഞ്ഞതായി പത്രം പറയുന്നു.