ചൈനയിൽ പക്ഷിപ്പനിയുടെ വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചു

ചൈനയിൽ പക്ഷിപ്പനിയുടെ വകഭേദം H10N3 വൈറസ് ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41 കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ചൈനയിലെ നാഷ്ണൽ ഹെൽത്ത് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

വൈറസ് വലിയ തോതിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് എൻഎച്ച്സി ഉറപ്പുനൽകി. ഇതിനു മുമ്പ് H10N3 വൈറസ് മനുഷ്യന് പിടിപെട്ടിട്ടില്ലെന്നും എൻഎച്ച്സി വ്യക്തമാക്കി. രോഗിയിൽ നിന്നും രക്ത സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കമുള്ള ആളുകളെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്.

Top