ബീജിംഗ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയ്ക്കാണെന്ന് ചൈന. ഇന്ത്യയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി ചൈനയും രംഗത്തെത്തിയത്.
‘അതിര്‍ത്തിയിലെ സംര്‍ഷത്തിന് കാരണം ഇന്ത്യയാണെന്നതാണ് വാസ്തവം. പ്രശ്നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഇന്ത്യയ്ക്കാണ്. തങ്ങളുടെ ഒരിഞ്ച് പോലും നഷ്ടപ്പെട്ടിട്ടില്ല. ചൈനയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സജ്ജമാണ്’-ചൈന പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമവായ ചര്‍ച്ച നടത്തണമെന്നത് ഇന്ത്യ നടപ്പാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രദ്ധ ചെലുത്തണമെന്നും ചൈന വ്യക്തമാക്കി.
അതേസമയം, ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ധാരണകള്‍ ലംഘിച്ച് ചൈനീസ് സൈന്യം നടത്തുന്ന പ്രകോപനം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു. അതിര്‍ത്തിയിലെ സാഹര്യങ്ങളില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടൊയൈണ് ഇന്ത്യന്‍ സൈന്യം നിലപാട് എടുക്കുന്നത്.